HomeNewsPoliticsഎടയൂർ വാർഡ് പന്ത്രണ്ടിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി

എടയൂർ വാർഡ് പന്ത്രണ്ടിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി

edayur-adhikaripadi-iuml-kit

എടയൂർ വാർഡ് പന്ത്രണ്ടിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി

എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് വാർഡ് 12 കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രയാസമനുഭവിക്കുന്ന ഈ കാലത്ത് മുസ്ലീംലീഗ് പാർട്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കർഷകർക്കും ജനങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമായ കാര്യമാണെന്ന് അവർ പറഞ്ഞു. തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ട്രഷറർ പി.ഷെരീഫ് മാസ്റ്റർ, വാർഡ് പ്രസിഡണ്ട് പി.പി.ജമാൽ, എം.പി.ഇബ്രാഹിം മാസ്റ്റർ, പി.കമ്മുക്കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. കബീർ ചെമ്പയിൽ, എൻ.ടി ശിഹാബ്, കെ.മൊയ്തീൻ, എ.ജുനൈസ്, എൻ.ടി ഷൗക്കത്ത്, അക്ബർ പി, ഷംസാദലി, എൻ.ടി സയ്യാഫ്. എം.കെ നാസർ, വി.പി കുഞ്ഞി, പി.പി ഹൈദ്രസ്, നിസാർ.കെ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!