HomeNewsPublic Issueഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

youth-congress

ഇടിയറക്കടവിൽ തടയണ നിർമിക്കണമെന്ന് ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


ഇരിമ്പിളിയം: മേച്ചേരിപ്പറമ്പിൽ തൂതപ്പുഴയിലെ ഇടിയറക്കടവിൽ തടയണ നിർമിക്കാൻ നടപടി വേണമെന്ന് മണ്ഡലം യൂത്ത്കോൺഗ്രസ് കമ്മിറ്റി. വേനൽ വറുതിക്കു മുൻപായി ഇതിനുള്ള നടപടി വേണമെന്നും ആവശ്യമുന്നയിച്ചു. നിലവിൽ പുഴയോരത്തുള്ള ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു തടയണ അനിവാര്യമാണ്.youth-congress

ഇരിമ്പിളിയം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയാണ്. ഭാവിയിൽ എടയൂർ പഞ്ചായത്തിലേക്കും പദ്ധതിയുടെ പ്രവർത്തനം നീട്ടാനും സാധ്യതയുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഈ ഭാഗത്ത് സ്ഥിരം തടയണ പണിയാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചു പഞ്ചായത്ത് അധികൃതർക്കു നിവേദനവും സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി, യൂസഫ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

No Comments

Leave A Comment