HomeNewsEventsവളാഞ്ചേരിയിൽ മുലയൂട്ടൽ വാരാചരണം തുടങ്ങി

വളാഞ്ചേരിയിൽ മുലയൂട്ടൽ വാരാചരണം തുടങ്ങി

breast-feeding

വളാഞ്ചേരിയിൽ മുലയൂട്ടൽ വാരാചരണം തുടങ്ങി

വളാഞ്ചേരി: വളാഞ്ചേരിയിൽ ലോക മുലയൂട്ടൽവാരാചരണം തുടങ്ങി. വളാഞ്ചേരി ജനമൈത്രി പോലീസും നടക്കാവിൽ ആസ്പത്രിയും ചേർന്നാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
breast-feeding
നഗരസഭാധ്യക്ഷ എം. ഷാഹിന ഉദ്ഘാടനംചെയ്തു. സി.ഐ.പി. പ്രമോദ്, എസ്.ബി.െഎ. വളാഞ്ചേരി ശാഖ ചീഫ് മാനേജർ ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.
breast-feeding
ആശ, കുടുംബശ്രീപ്രവർത്തകർ, വനിതാ വൊളന്റിയർമാർ തുടങ്ങിയവരും സംബന്ധിച്ചു. അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ്‌സ് പോസ്റ്റിൽ സജ്ജമാക്കി. വനിതാ പോലീസുകാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സേവനവും ഇവിടെയുണ്ടാകും. മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് വളാഞ്ചേരി മുനിസിപ്പൽ ബസ്‌സ്റ്റാൻഡ്‌ ശിശു, സ്ത്രീസൗഹൃദ സ്റ്റാൻഡായി പ്രഖ്യാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!