HomeNewsDevelopmentsമുൻസിപ്പൽ സമുച്ചയത്തിന് 40 ലക്ഷം, കുറ്റിപ്പുറം താലൂക്ക് അസ്പത്രിക്ക് 40 ലക്ഷം; കോട്ടക്കൽ മണ്ഡലത്തിൽ 1.40 കോടി അനുവദിച്ചു സംസ്ഥാന ബജറ്റ്

മുൻസിപ്പൽ സമുച്ചയത്തിന് 40 ലക്ഷം, കുറ്റിപ്പുറം താലൂക്ക് അസ്പത്രിക്ക് 40 ലക്ഷം; കോട്ടക്കൽ മണ്ഡലത്തിൽ 1.40 കോടി അനുവദിച്ചു സംസ്ഥാന ബജറ്റ്

Municipality-Valanchery

മുൻസിപ്പൽ സമുച്ചയത്തിന് 40 ലക്ഷം, കുറ്റിപ്പുറം താലൂക്ക് അസ്പത്രിക്ക് 40 ലക്ഷം; കോട്ടക്കൽ മണ്ഡലത്തിൽ 1.40 കോടി അനുവദിച്ചു സംസ്ഥാന ബജറ്റ്

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി ബജറ്റിൽ 1 .40കോടി അനുവദിച്ചു. 2019- 2020 സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായാണ് 1.40 കോടി രൂപ അനുവദിച്ചത്.
Municipality-Valanchery
കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം 40 ലക്ഷം, കോട്ടക്കൽ മിനി സിവിൽ സ്‌റ്റേഷൻ 40 ലക്ഷം, വളാഞ്ചേരി നഗരസഭ സമുച്ചയ നിർമ്മാണം 40 ലക്ഷം, ഇരിമ്പിളിയം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 10 ലക്ഷം, മേൽമുറി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 10 ലക്ഷം എന്നിവക്കാണ് ഫണ്ടനുവദിച്ചത്. കൂടാതെ മണ്ഡലത്തിൽ നിന്നും സമർപ്പിച്ച 20 പ്രവൃത്തികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഞ്ഞിപ്പുര മൂടാൽ – ബൈപ്പാസ് പൂർത്തീകരണം, പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം, പി.എച്ച്.സി. മുക്കിലപ്പീടിക റോഡ് അഭിവൃദ്ധിപ്പെടുത്തൽ, ദേശീയപാത 17 മുതൽ കുറ്റിപ്പുറം പി.ഡബ്ല്യു ഡി. റസ്റ്റ് ഹൗസ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ, പാറമ്മൽ – പറങ്കിമൂച്ചിക്കൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ, കോട്ടക്കൽ ചങ്കുവെട്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആധുനിക രീതിയിൽ നവീകരണം, ഇരിമ്പിളിയം പഞ്ചായത്തിൽ സ്‌റ്റേഡിയം നിർമ്മാണം,കൈതക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്, കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട നിർമ്മാണം, പൊന്മള ബഡ്സ് സ്കൂൾ, മാറാക്കര ബഡ്സ് സ്കൂൾ, എടയൂർ ബഡ്സ് സ്കൂൾ, കോട്ടക്കൽ ട്രഷറിക്ക് സ്വന്തമായ കെട്ടിടം, ഇരിമ്പിളിയം പുറമണ്ണൂർ ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടം, വളാഞ്ചേരി ഫയർ സ്റ്റേഷൻ എന്നീ പ്രവൃത്തികളാണ് ബജറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി ലഭ്യമാക്കുന്ന മുറക്ക് പ്രവൃത്തി നടപ്പിലാക്കാനാകുമെന്നും ഇതിനായുള്ള തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!