HomeNewsEnvironmentalകുറ്റിപ്പുറത്ത് മിയോവാക്കി വനങ്ങളൊരുക്കാൻ ഇല ഫൌണ്ടേഷൻ

കുറ്റിപ്പുറത്ത് മിയോവാക്കി വനങ്ങളൊരുക്കാൻ ഇല ഫൌണ്ടേഷൻ

Miyawaki-forest-kuttippuram

കുറ്റിപ്പുറത്ത് മിയോവാക്കി വനങ്ങളൊരുക്കാൻ ഇല ഫൌണ്ടേഷൻ

കുറ്റിപ്പുറം: ലോകവ്യാപകമായി ചെയ്യുന്ന മിയാവാക്കി വനമാതൃക കുറ്റിപ്പുറത്തും. ജലസംരക്ഷണത്തിനും ജൈവ പരിപോഷണത്തിനും വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജാപ്പനീസ് മാതൃകയിലുള്ള വനവത്കരണ രീതിയാണിത്. എത്ര കുറഞ്ഞ സ്ഥലത്തും ജൈവ കലവറയൊരുക്കുന്ന ചെറുകാടുകൾ കുറഞ്ഞ കാലയളവിൽ സൃഷ്ടിക്കാനാവുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജപ്പാനിൽ അടിക്കടിയുണ്ടാകുന്ന സുനാമിയുടെ ആക്രമണത്താൽ മരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് മിയാവാക്കി. ചെടികൾ നടേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തി ജെ.സി.ബി ഉപയോഗിച്ച് ഏകദേശം അഞ്ചടിയോളം താഴ്ച്ചയിൽ കുഴി കുത്തി ആദ്യം ലെയർ ആയി ചാണകവും കമ്പോസ്റ്റു വളവുമൊക്കെ ഇടും. മുകളിൽ അവസാനത്തെ ഒരടി മാത്രം മണ്ണിടും. യന്ത്രസഹായത്തോടെ ഒരു മീറ്റർ ആഴത്തിൽ വരെ മണ്ണിളക്കിയ ശേഷം തൈകൾ നടുന്നു. ഭൂമിയുടെയും മണ്ണിന്റെയും സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും പല അളവുകളിലായിരിക്കും കുഴി കുത്തുന്നതും വളം ചേർക്കുന്നതുമൊക്കെ. ഒരു ചതുരശ്ര മീറ്ററിൽ മൂന്ന് മുതൽ അഞ്ചുവരെ തൈകൾ വരുന്ന രീതിയിൽ ഇടതിങ്ങിയാണ് ഇതിൽ മരങ്ങൾ നടുന്നത്. ഏകദേശം ആറുമാസംകൊണ്ട് നല്ല പൊക്കത്തിൽ മരങ്ങൾ വളരുന്നു.
Miyawaki-forest-kuttippuram
കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതിയുടെ വിജയമാണ് മലപ്പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കാൻ കാരണം.ഇല ഫൗണ്ടേഷന്റെ കീഴിൽ ചെല്ലൂർ പ്രദേശത്തെ രണ്ടേക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വ്യാപിപ്പിക്കാനും ഇല ഫൗണ്ടേഷൻ നേതൃത്വം നൽകും. വെള്ളക്കുറവുള്ള പ്രദേശങ്ങളിൽ ഈ പദ്ധതി ഏറെ ഗുണകരമാണ്. ജൈവ വൈവിദ്ധ്യം തിരിച്ചു പിടിക്കാനും പ്രയോജനപ്രദം. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഹരിത സേന ജില്ലാ കോ ഓർഡിനേറ്ററുമായ ഹാമിദലി വാഴക്കാട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു ഇല ഫൗണ്ടർ നജീബ് കുറ്റിപ്പുറം. പരിസ്ഥിതി കോർഡിനേറ്റർ എം പി. എ. ലത്തീഫ്​, പി.സി. അനൂപ്കുമാർ,​ എ. സുൽഫീക്കർ,​ കെ. എം. നാസിം,​ പി സഫീർ,​ നസ്രി അയാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!