HomeNewsRelationshipകാമുകനെ തേടി കുറ്റൂരിൽ ഹൈദരബാദ്‌ സ്വദേശിനി എത്തി

കാമുകനെ തേടി കുറ്റൂരിൽ ഹൈദരബാദ്‌ സ്വദേശിനി എത്തി

vengara-police-station

കാമുകനെ തേടി കുറ്റൂരിൽ ഹൈദരബാദ്‌ സ്വദേശിനി എത്തി

വേങ്ങര: കാമുകനെ തേടി ഹൈദരബാദ്‌ സ്വദേശിനി കുറ്റൂർ പാക്കടപ്പുറായയിൽ. യുവാവിന്റെ വീട്ടുകാർ എതിർപ്പുമായി എത്തിയതോടെ നാട്‌ സാക്ഷിയായത്‌ നാടകീയരംഗങ്ങൾക്ക്‌. ഒടുവിൽ പൊലീസ്‌ യുവതിയെ വനിതാ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു.
vengara-police-station
വെള്ളിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ യുവതി സുഹൃത്തിനെ തേടിയെത്തിയത്‌. ഹൈദരബാദിൽ ബേക്കറി ജീവനക്കാരനായ യുവാവിന്റെ വീട്ടിലേക്കാണ്‌ എത്തിയത്‌. വീട്ടുകാർ യുവതിയെ പുറത്താക്കി ഗേറ്റ് അകത്തുനിന്ന്‌ പൂട്ടിയതോടെ പെൺകുട്ടി അയൽ വീട്ടിലെ വരാന്തയിൽ കയറിയിരുന്നു. താനും യുവാവും വിവാഹിതരാണെന്നും താൻ വീട്ടിൽ വന്ന് മുമ്പ് താമസിച്ചിട്ടുണ്ടെന്നും യുവതി നാട്ടുകാരോട്‌ പറഞ്ഞു. എന്നാൽ, അയൽ വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകാൻ യുവതി തയ്യാറായില്ല. തുടർന്ന്‌ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വനിതാ പൊലീസ് അടക്കമുള്ള സംഘമെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ്‌ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. വൈകാതെ പൊലീസ്‌ പെൺകുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!