HomeNewsGeneralകൂരകൾക്ക് മുകളിൽ ഇലക്ട്രിക് ലൈൻ; ഭീതിയോടെ വെണ്ടല്ലൂരിൽ രണ്ടു കുടുംബങ്ങൾ

കൂരകൾക്ക് മുകളിൽ ഇലക്ട്രിക് ലൈൻ; ഭീതിയോടെ വെണ്ടല്ലൂരിൽ രണ്ടു കുടുംബങ്ങൾ

electric-line

കൂരകൾക്ക് മുകളിൽ ഇലക്ട്രിക് ലൈൻ; ഭീതിയോടെ വെണ്ടല്ലൂരിൽ രണ്ടു കുടുംബങ്ങൾ

ഇരിമ്പിളിയം: ശക്തമായ ഒരു കാറ്റടിച്ചാൽ ഇല്ലത്തപടി കാളിക്ക് ഭയമാണ്. തന്റെ വീടിന്റെ മുകളിൽ കൂടെ പോകുന്ന 11 കെ.വി ലൈനാണ്. ഇതേ അവസ്ഥ തന്നെയാണ് സാലിമിനും.
electric-line
ഇരുവരും ഇരിമ്പിളിയം പഞ്ചായത്തിലെ യഥാക്രമം 15, 14 വാർഡുകളിൽ പെട്ടവരാണ്. ഓടിട്ട വീടുകളിൽ കഴിയുന്ന ഇവരുടെ വീടുകളിൽ ചെറിയവരും വലിയവരുമായി പന്ത്രണ്ടോളം പേർ കഴിയുന്നു. നിർധന കുടുംബത്തിൽ പെട്ട ഇരു വീട്ടുകാർക്കും കൂലിപണിയാണ് ആശ്രയമെന്നിരിക്കെ ഒരു ദുരന്തം മുൻപിൽ കണ്ട് ഇരുവരുടെയും ഓടിട്ട വീടുകൾക്ക് മുകളിലൂടെ പോകുന്ന ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് വൈദ്യുതി സെക്ഷൻ ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് എം.എൽ.എക്കും, വൈദ്യുതി വകുപ്പ് മന്ത്രിക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇരു കുടുംബങ്ങളും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!