HomeNewsGeneralതോന്നിയ വില അനുവദിക്കില്ല; ഹോട്ടലിൽ വിലവിവരപട്ടിക ഇല്ലേൽ വിവരമറിയും

തോന്നിയ വില അനുവദിക്കില്ല; ഹോട്ടലിൽ വിലവിവരപട്ടിക ഇല്ലേൽ വിവരമറിയും

hotel

തോന്നിയ വില അനുവദിക്കില്ല; ഹോട്ടലിൽ വിലവിവരപട്ടിക ഇല്ലേൽ വിവരമറിയും

മലപ്പുറം:ഭക്ഷണസാധനങ്ങൾക്ക് തോന്നിയ വില ഈടാക്കുന്നവർക്ക‌് പിടിവീഴും. ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക ബോർഡുകളിൽ പ്രദർശിപ്പിക്കുന്നത് കർശനമായും ഉറപ്പാക്കുമെന്ന് കലക്ടർ അമിത് മീണ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ വില പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശം നിലവിലുണ്ടെങ്കിലും ജില്ലയിലെ മിക്ക സ്ഥാപനങ്ങളിലും വിലവിവര ബോർഡുകൾ പ്രദർശിപ്പിക്കുന്നില്ല.
menu
ഭക്ഷണസാധനങ്ങൾക്ക് തോന്നിയ വില ഈടാക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാനും നടപടി സ്വീകരിക്കാനും കലക്ടർ അധ്യക്ഷനായ ജില്ലാ സമിതി രൂപീകരിച്ചു. എല്ലാ സ്ഥാപനങ്ങളിലും വിലവിവരപട്ടികയുടെ പ്രദർശനം കർശനമായി നടപ്പാക്കുക എന്നതായിരിക്കും സമിതിയുടെ പ്രാഥമിക കർത്തവ്യം. കമ്മിറ്റിയുടെ കൺവീനർ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറായിരിക്കും. ലീഗൽ മെട്രോളജി, പൊലീസ്, ആരോഗ്യം, സെയിൽ ടാക്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സമിതി അംഗങ്ങളായിരിക്കും.
bright-academy
സമിതിയുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാസത്തിൽ രണ്ട് തവണയെങ്കിലും പരിശോധന നടത്തും. എല്ലാ മാസവും ഒരുതവണയെങ്കിലും നിലവിലുള്ള സാഹചര്യം വിലയിരുത്തി അവലോകനംചെയ്യും. കൂടാതെ താലൂക്ക് തലത്തിലും സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും.
menu
നിയമം ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് നടപടി സ്വീകരിക്കും. താലൂക്ക് തലത്തിൽ സപ്ലൈ ഓഫീസർമാരുടെയും റേഷൻ ഇൻസ്‌പെക്ടർമാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ജില്ലാ സമിതിയുടെ പ്രവർത്തനങ്ങളും നടപടികളും അടുത്ത മാസം അഞ്ചിനകം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയക്കും. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഡിവൈഎസ‌്പി എം ഉല്ലാസ് കുമാർ, സെയിൽ ടാക്‌സ് ഓഫീസർ പി ഹരിദാസൻ, ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ടി വേലായുധൻ, ലീഗൽ മെട്രോളജി ഓഫീസർ എസ് സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!