HomeNewsAccidentsഅമിത വൈദ്യുതി പ്രവാഹം; കൊളത്തൂർ തെക്കേക്കര മേഖലയിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു

അമിത വൈദ്യുതി പ്രവാഹം; കൊളത്തൂർ തെക്കേക്കര മേഖലയിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു

electricity-over

അമിത വൈദ്യുതി പ്രവാഹം; കൊളത്തൂർ തെക്കേക്കര മേഖലയിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു

കൊളത്തൂർ: ലൈനിലെ അമിത വൈദ്യുതി പ്രവാഹത്തിൽ

കൊളത്തൂർ തെക്കേക്കര മേഖലയിലെ ഒട്ടേറെ വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. പാലഞ്ചീരി പുഷ്‍പരാജ്, ചക്രത്തിൽ സുഭാഷ്, തെക്കംതൊടി ലോഹിതാക്ഷൻ, അയങ്കലത്ത് മണികണ്ഠൻ, നാരായപ്പറമ്പിൽ സജി, മുട്ടിക്കൽ പുരുഷോത്തമൻ എന്നിവരുടെ വീടുകളിലാണ് കാര്യമായ നാശനഷ്‍ടങ്ങൾ ഉണ്ടായത്.

ടിവി, ഫി‍ജ്, മിക്സി, മൊബൈൽ ഫോണുകൾ, ഇൻവെർട്ടറുകൾ, റേഡിയോ തുടങ്ങിയ ഉപകരണങ്ങൾക്കെല്ലാം നാശം ഉണ്ടായിട്ടുണ്ട്. സമീപത്തെ മറ്റു വീട്ടുകാർക്കും ചെറിയ തോതിൽ നാശനഷ്‍ടങ്ങൾ ഉണ്ടായി. മണിക്കൂറുകൾക്കു ശേഷം കൊളത്തൂർ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ഉദ്യോഗസ്‍ഥരെത്തിയാണ് തകരാറു പരിഹരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!