HomeNewsHealthവിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

welcome-drink

വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെല്‍ക്കം ഡ്രിങ്ക‌്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: വിവാഹ സൽക്കാരങ്ങളിലും ആഘോഷങ്ങളിലും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ജില്ലയിൽ നടന്ന നാല് വിവാഹ സൽക്കാരങ്ങളിൽനിന്നും 117 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് പഞ്ചായത്തിലെ ആളുകൾക്കാണ് പനി ബാധിച്ചത്. അസുഖബാധിതരായ ആളുകൾ പൂർണമായും ഭേദമാകുന്നതിനുമുമ്പ‌് പൊതു ഇടങ്ങളിൽ ഇറങ്ങിയതും അസുഖം വ്യാപിപ്പിച്ചു.
welcome-drink
വരൾച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയിലെ കുറവ് ജലജന്യ രോഗങ്ങൾ വ്യാപകമാക്കിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു.
നിർദേശങ്ങൾ:
ഉത്സവ വേളകളിൽ കരുതൽ വേണം.
വേലകൾ, പൂരങ്ങൾ, നേർച്ചകൾ, പ്രദർശന മേളകൾ എന്നിവിടങ്ങളിൽ ലഭിക്കുന്ന പാനീയങ്ങൾ, സിപ് അപ്, ഐസുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.
തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതുക.
രോഗബാധിതർ ചുരുങ്ങിയത് മൂന്നാഴ്ച വീട്ടിൽ വിശ്രമിക്കുക.
രോഗം പൂർണമായും മാറുന്നതുവരെ പള്ളികളിലെ ഹൗളുകൾക്ക് പകരം പൈപ്പിൽനിന്ന‌് വെള്ളമെടുത്ത് ഉപയോഗിക്കുക.
വിവാഹ സൽക്കാരങ്ങളിൽ തിളപ്പിച്ചാറിയ വെള്ളംമാത്രം നൽകുക.
സൽക്കാരങ്ങളിലും മറ്റും ഭക്ഷണ പദാർഥങ്ങൾ വിളമ്പുന്നതിനുമുമ്പ‌് കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.
ചൂടാക്കിയതും അല്ലാത്തതുമായ വെള്ളം ഇടകലർത്തി നൽകുന്നത‌് ഒഴിവാക്കുക. കുടിക്കാൻ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണവും നൽകുക.
വിളമ്പുന്ന പാത്രങ്ങൾ സുരക്ഷിതമാക്കുക. കഴിയുമെങ്കിൽ ചൂടുവെള്ളത്തിൽ കഴുകുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!