HomeNewsCrimeDrugകുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ

കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ

hashish-oil-kuttippuram

കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ

കുറ്റിപ്പുറം: അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ കുറ്റിപ്പുറം എക്‌സൈസ് പിടിയിൽ. നടുവട്ടം, നാഗപ്പറമ്പ് ഭാഗങ്ങളിൽ കുറ്റിപ്പുറം എക്‌സൈസ് നടത്തിയ റെയിഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പിടിയിലായത്. നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീൻകുട്ടി മകൻ മുഹമ്മദ്‌ ആഷിക്ക്‌(21), തെക്കേ നാഗപ്പറമ്പ് കുഞ്ഞു മകൻ മുഹമ്മദ് അബ്ദുൽ ഷുക്കൂർ (22) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സാദിക്കും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.പ്രിവന്റീവ് ഓഫീസർ മുരുകൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, ഗോപിനാഥൻ, കമ്മുക്കുട്ടി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!