HomeNewsSportsFootballവളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം

വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം

gokulam-fc

വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന ഇന്റർനാഷനൽ കപ്പ് ജോയ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം എഫ്സി അണ്ടർ 13 ടീം ജേതാക്കൾ. വളാഞ്ചേരിയിലെ റസിഡൻഷ്യൽ അക്കാദമിയിൽ പരിശീലിക്കുന്ന ടീം ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ അണ്ടർ 13 ടീമിനെയാണ് തോൽപിച്ചത് (5–1). ഗ്രൂപ്പ് ചാംപ്യൻമാരായി സെമിയിലെത്തിയ ഗോകുലം സെമിയിൽ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ടൂർണമെന്റിലാകെ ഗോകുലം ടീം 45 ഗോളുകൾ നേടി.
gokulam-fc
ഗോകുലം എഫ്.സി ക്ക് വേണ്ടി കളിച്ചത് 4 ‘കേരളാ സീഡ്സ് ഫുട്ബോൾ ക്ലബ്’ താരങ്ങൾ! ഹസീബ് – പൈലിപ്പുറം, അൻഷദ് ഫെബിൻ – മൂച്ചിക്കൽ, സജാൻ – പാണ്ടികശാല, ഷഹബാസ് – ഇരിമ്പിളിയം. ടീമിന്റെ ക്യാപ്റ്റനായ ഹസീബും അൻഷാദും ഷഹമാസും മിഡ്ഫീൽഡർമാരാണ്. സജാൻ മികച്ചൊരു വിങ്ങ് ബാക്കും. വളാഞ്ചേരിയുടേയും പരിസരപ്രദേശങ്ങളിലേയും കായികമേഖലക്ക് എന്നെന്നും ഓർത്തുവക്കാവുന്നതാണ് കേരള സീഡ്സ് എഫ്.സിയിലെ കുട്ടികളിലൂടെ ലഭിച്ച ഈ നേട്ടം.
gokulam-fc
ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന കുട്ടികൂട്ടത്തിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!