HomeNewsAnimalsഗോട്ട് സാറ്റലൈറ്റ് സ്കീം; വളാഞ്ചേരി നഗരസഭയിൽ ആടുകളെ വിതരണം നടത്തി

ഗോട്ട് സാറ്റലൈറ്റ് സ്കീം; വളാഞ്ചേരി നഗരസഭയിൽ ആടുകളെ വിതരണം നടത്തി

goat-satelite-2022-valanchery

ഗോട്ട് സാറ്റലൈറ്റ് സ്കീം; വളാഞ്ചേരി നഗരസഭയിൽ ആടുകളെ വിതരണം നടത്തി

വളാഞ്ചേരി:മ്യഗ സംരക്ഷണ വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്ത മായി നടപ്പിലാക്കുന്ന ഗോട്ട് സാറ്റലൈറ്റ് സ്കീം 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റ് മലബാരി ആടുകളെ നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താവിന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരു യൂണിറ്റിന് 50 % സബ്സിഡി ആണ് പദ്ധതി വിഹിതമായി ലഭിക്കുക.കെ.എം അബ്ദുൽ ഗഫൂർ, നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ കളപ്പുലാൻ സിദ്ധീഖ് ഹാജി, സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!