HomeNewsEducationActivityമൂടാൽ ജി.എൽ.പി. സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു

മൂടാൽ ജി.എൽ.പി. സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു

gmlps-moodal-bashotsavam

മൂടാൽ ജി.എൽ.പി. സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു

കുറ്റിപ്പുറം : കഥ പറഞ്ഞും കവിതകൾ പാടിയും വാർത്ത വായിച്ചും ഭാഷോത്സവം കുരുന്നുകൾ ആഘോഷമാക്കി. മൂടാൽ ജി.എൽ.പി. സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥികളാണ് ഭാഷോത്സവം ആഘോഷിച്ചത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തിയ കൂട്ടെഴുത്ത് പരിപാടിയിലൂടെ പത്രങ്ങൾ രൂപകൽപ്പന ചെയ്തു. പാട്ടരങ്ങിലൂടെ സ്വന്തം താളങ്ങൾ സൃഷ്ടിച്ച് പാട്ടുകൾ പാടി. കഥോത്സവത്തിൽ പുസ്തകങ്ങൾ വായിച്ച് കഥകൾ അവതരിപ്പിച്ചു. വായിച്ച കഥകളെ ഭാവാത്മകമായി റീഡേഴ്സ് തിയേറ്റർ എന്ന പരിപാടിയിൽ കഥാപാത്രങ്ങളായി വേഷമിട്ട് അവതരിപ്പിച്ചു. ഒന്നാംക്ളാസുകാരുടെ സർഗവൈഭവ അവതരണങ്ങൾക്ക് വലിയ പ്രോത്സാഹനമാണ് അധ്യാപകരും രക്ഷിതാക്കളും മറ്റു വിദ്യാർഥികളും നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!