HomeNewsMeetingവളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം ഭാഗമായി സാന്ത്വനം 2024 പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറം നിളയോരം പാർക്കിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.നിഷ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി,ഷാഹിന റസാഖ്,താഹിറ ഇസ്മായിൽ,തസ്ലീമ നദീർ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത് പെയിൻ ആന്റ്പാലിയേറ്റീവ് ജില്ല കോർഡിനേറ്റർ വി.പി സാലിഹ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സ്നേഹ സംഗമത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിവിധ സംഘടനങ്ങളിൽ നിന്നും ചെയർമാൻ ഏറ്റുവാങ്ങി.Elite institute ലെ വിദ്യാർത്ഥികൾ,ആശ വർക്കർമാർ,പാലിയേറ്റീവ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പാലിയേറ്റീവ് നേഴ്സ് അനിത നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!