HomeNewsAccidentsവട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കർ ആണ് മറിഞ്ഞത്. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടേകാലോടെയാണ് അപകടമുണ്ടായത്. ഈ വഴിയിലൂടെയുള്ള റോഡ് ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുകയാണ് ഇപ്പോൾ. ഇതു വഴി വരുന്ന വാഹനങ്ങളെ കഞ്ഞിപ്പുര-മൂടാൽ വഴിയും, പുത്തനത്താണി-തിരുന്നാവായ വഴിയും തിരിച്ചു വിടുന്നു. അപകടത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!