HomeNewsIncidentsമൂർക്കനാട് പുന്നക്കാട് ചായക്കടയിൽ പാചകവാതക സിലിന്‍ഡറിന് തീപിടിച്ചു; കടയുടമയും ഭാര്യയും രക്ഷപ്പെട്ടു

മൂർക്കനാട് പുന്നക്കാട് ചായക്കടയിൽ പാചകവാതക സിലിന്‍ഡറിന് തീപിടിച്ചു; കടയുടമയും ഭാര്യയും രക്ഷപ്പെട്ടു

gas-leak-moorkkanad

മൂർക്കനാട് പുന്നക്കാട് ചായക്കടയിൽ പാചകവാതക സിലിന്‍ഡറിന് തീപിടിച്ചു; കടയുടമയും ഭാര്യയും രക്ഷപ്പെട്ടു

മൂർക്കനാട്: മൂർക്കനാട് പുന്നക്കാട് ചായക്കടയിലെ പാചകവാതക സിലിൻഡറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഉടമകളായ പുന്നക്കാട് സ്വദേശി ചോലയ്ക്കൽ ഉമ്മറും ഭാര്യയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ചായക്കട നടത്തിപ്പുകാരായ ഉമ്മറും ഭാര്യയും രാവിലെ കടതുറന്ന് സ്റ്റൗ കത്തിച്ചപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഉടൻ ഭാര്യയുമായി പുറത്തേക്കോടിയതിനാൽ ഇരുവരും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം മാറ്റിവെച്ച സിലിൻഡർ ചോർന്നതാണ് അപകടകാരണമെന്ന് കരുതുന്നു. തീ ആളിപ്പടർന്നയുടനെ കടയിലുണ്ടായിരുന്ന രണ്ട് സിലിൻഡറുകളും പൊട്ടിത്തെറിച്ചു. ഫ്രിഡ്‌ജ്, ഫർണിച്ചറുകൾ, പാത്രങ്ങൾ, വിറകുകൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും ചെറിയ കേടുപാടുകളുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!