HomeNewsReligionവൈക്കത്തൂർ ക്ഷേത്രത്തിൽ പൂജാപുഷ്പ പൂന്തോട്ട നിർമാണം തുടങ്ങി

വൈക്കത്തൂർ ക്ഷേത്രത്തിൽ പൂജാപുഷ്പ പൂന്തോട്ട നിർമാണം തുടങ്ങി

vaikathoor-temple-garden

വൈക്കത്തൂർ ക്ഷേത്രത്തിൽ പൂജാപുഷ്പ പൂന്തോട്ട നിർമാണം തുടങ്ങി

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ പൂജകൾക്കാവശ്യമായ പുഷ്പങ്ങൾ ക്ഷേത്രമുറ്റത്തുനിന്നും ലഭ്യമാക്കുന്നതിനായി പൂന്തോട്ടനിർമാണം തുടങ്ങി. പൂക്കളുടെ വിലവർധനയും ലഭ്യതക്കുറവും ഉണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനും ഒപ്പം ക്ഷേത്രത്തിനാവശ്യമായ പൂക്കളുടെ സ്വയംപര്യാപ്തതയുമാണ് പൂന്തോട്ടനിർമാണത്തിന്റെ ലക്ഷ്യം.
vaikathoor-temple-garden
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ക്ഷേത്രമുറ്റത്ത് ചെടികൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് മെമ്പർ രാധ മാമ്പറ്റ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.ടി. അജയൻ, സെക്രട്ടറി കെ. ശ്രീകാന്ത്, മാതൃസമിതി പ്രസിഡന്റ് ശ്രീദേവി അന്തർജനം, ക്ഷേത്രം ഊരാളൻ സുരേഷ്‌കുമാർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!