HomeNewsGeneralവളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി : മേശ, കസേര വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി : മേശ, കസേര വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി : മേശ, കസേര വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കുള്ള മേശ,കസേര വിതരണോൽഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് സഭകളിൽ ലഭിച്ച 77 – ഓളം അപേക്ഷകരാണ് പദ്ധതിയുടെ ഭാഗമായത്. 384615 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്, റൂബി ഖാലിദ്, ഇബാഹിം മാരാത്ത്, കൗൺസിലർ മാരായ തസ്ലീമ നദീർ, ബദരിയ്യ മുനീർ, ഹസീന വി, ഷാഹിന റസാഖ്, സുബിത രാജൻ, താഹിറ ഇസ്മായിൽ, ഫൈസൽ അലി തങ്ങൽ, സദാനന്ദൻ കോട്ടീരി, കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ കെ.വി, ഷൈലജ പി.പി, സാജിത ടീച്ചർ, റസീന മാലിക്ക്, ബഷീറ നൗഷാദ്, ഉമ്മു ഹബീബ, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!