HomeNewsInitiativesCommunity Serviceവീടുകൾ തോറും കൊറോണ ബോധവൽക്കരണ പരിപാടിയുമായി എഫ്.എസ്.സി പാണ്ടികശാല

വീടുകൾ തോറും കൊറോണ ബോധവൽക്കരണ പരിപാടിയുമായി എഫ്.എസ്.സി പാണ്ടികശാല

fsc-pandikasala-corona

വീടുകൾ തോറും കൊറോണ ബോധവൽക്കരണ പരിപാടിയുമായി എഫ്.എസ്.സി പാണ്ടികശാല

വളാഞ്ചേരി: എഫ്.എസ്.സി പാണ്ടികശാല (ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) അബുദാബി ഒരുമ കൂട്ടായ്‌മയുടെ സഹകരണത്തോടെ കോവിഡ് 19 (കൊറോണ) എന്ന മാരക വിപത്തിനെതിരെ പ്രദേശത്തെ വീടുകൾ തോറും ബോധവത്കരണവും മാസ്ക് വിതരണവും നടത്തി അബുദാബിപടിയിൽ ക്ലബ് പരിസരത്ത് വച്ചു നടന്ന പരിപാടിയിൽ കെ.പി അനിൽ മൂസ ഇറ്റലിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
fsc-pandikasala-corona
കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് ടി.പി അബ്ദുള്ള കുട്ടി, ഹമീദ് പാണ്ടികശാല സംസാരിച്ചു. ജബ്ബാർ വി.പി, ബാസിത് വക്കരത്ത്, ഇഖ്ബാൽ നീറ്റുകാട്ടിൽ, അമീർ മുണ്ടകാട്ടിൽ, അസീബ്, ജിൻഷു, ഫാരിസ്, ബിലാൽ, അംജദ്, അൻഷാദ്, ഫവാസ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!