HomeNewsDisasterFloodദുരിതമൊഴിയാതെ കാലവർഷം; കൊടുമുടി സ്കൂളിലേക്ക് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു

ദുരിതമൊഴിയാതെ കാലവർഷം; കൊടുമുടി സ്കൂളിലേക്ക് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു

irimbiliyam-kodumudi

ദുരിതമൊഴിയാതെ കാലവർഷം; കൊടുമുടി സ്കൂളിലേക്ക് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇരിമ്പിളിയം: ശക്തമായ മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി സ്കൂളിലെ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി താമസിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ വകുപ്പുദ്യോഗസ്ഥർക്ക്
ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
irimbiliyam-kodumudi
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ജില്ലാ പഞ്ചായത്ത് മെമ്പർ റഫീഖ, വൈസ് പ്രസിഡന്റ് വേലായുധൻ ,തിരൂർ തഹസിൽദാർ എന്നിവരും സന്നിഹിതരായിരുന്നു. റവന്യു അധികൃതർ, ആരോഗ്യ വിഭാഗം എന്നിവർ ക്യാമ്പിലെത്തി. സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!