HomeNewsEventsഎസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

skssf-flag-day-perumparamba

എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

കുറ്റിപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95 ആം സ്ഥാപക ദിന ത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സ്മൃതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി ടി.പി അജ്മലിന്റെ അധ്യക്ഷതയിൽ ഉസ്താദ് അബ്ബാസ് ഫൈസി പതാക ഉയർത്തുകയും ദുആ നേതൃത്വം നൽകുകയും സ്ഥാപക ദിന സന്ദേശം നൽകുകയും ചെയ്തു. ബഷിർ ഉസ്ദാത് നടുവട്ടം ആംശസ പ്രസംഗം നടത്തി. ശാഖ സെക്രട്ടറി പി.എം അബ്ദുൽ മൂനീർ, ശാഖ വൈസ് പ്രസിഡന്റ് ടി.പി മോഹീനുദ്ധീൻ, ടി.പി അബ്ദുറഹ്മാൻ, ടി.പി സുലൈമാൻ, കെ.പി ഹനീഫ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!