HomeNewsAccidentsഎടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

edappal-overbridge-accident

എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

എടപ്പാൾ: സംസ്ഥാന പാത 69ലെ എടപ്പാൾ മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. സുസുക്കി ബലേനോ കാറും റോയൽ എൻഫീൽഡ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരായ പൂക്കരത്തറ ചട്ടിക്കല്‍
അഖിൽ (30), ഭാര്യ ചഞ്ചൽ (22), മകൻ രണ്ടര വയസ്സുകാരന്‍ ആൽവിൻ, ചഞ്ചലിൻ്റെ സഹോദരി സോന (18) എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലിലും ബുള്ളറ്റ് യാത്രികനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എടപ്പാൾ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!