HomeNewsIncidentsകുറ്റിപ്പുറം മിനി സിവില്‍ സ്റ്റഷനില്‍ തീപ്പിടിത്തം

കുറ്റിപ്പുറം മിനി സിവില്‍ സ്റ്റഷനില്‍ തീപ്പിടിത്തം

kuttippuram-mini-civil-station

കുറ്റിപ്പുറം മിനി സിവില്‍ സ്റ്റഷനില്‍ തീപ്പിടിത്തം

കുറ്റിപ്പുറം: മിനിസിവില്‍സ്റ്റേഷന്‍ പരിസരത്തുണ്ടായ തീപ്പിടിത്തത്തില്‍ എക്‌സൈസുകാര്‍ പിടികൂടി സൂക്ഷിച്ച മൂന്ന് ബൈക്കുകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീകളിലെ കടലാസ് മാലിന്യങ്ങള്‍ പരിസരത്തിട്ട് കത്തിച്ചുകളയുകയാണ് പതിവ്. ഇത്തരത്തില്‍ കത്തിച്ചപ്പോള്‍ തീ പടര്‍ന്നതാണെന്നാണ് കരുതുന്നത്.

സിവില്‍സ്റ്റേഷന്‍ പരിസരങ്ങളില്‍ അബ്കാരികേസുകളില്‍ ഉള്‍പ്പെട്ട ഒട്ടേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അനാവശ്യ കടലാസുകള്‍ കത്തിക്കാന്‍പോലും സ്ഥലമില്ലെന്ന് മറ്റു ഓഫീസുകളിലെ ജീവനക്കാര്‍ക്ക് പരാതിയുണ്ട്. മാലിന്യസംസ്‌കരണത്തിന് മറ്റു സംവിധാനങ്ങളില്ലാത്തതിനാലാണ് തുറസ്സായ സ്ഥലങ്ങളിലിട്ട് കത്തിക്കേണ്ടിവരുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

എക്‌സൈസുകാര്‍ വാഹനങ്ങള്‍ സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവമുയരുന്നുണ്ട്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍തന്നെ ഉടന്‍ തീ അണച്ചതില്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടര്‍ന്നില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!