HomeNewsGeneralമങ്കട മണ്ഡലം വൈറ്റ്ഗാർഡ് ഫയർ& റെസ്ക്യൂ ട്രൈനിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു

മങ്കട മണ്ഡലം വൈറ്റ്ഗാർഡ് ഫയർ& റെസ്ക്യൂ ട്രൈനിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു

fire-white-guard

മങ്കട മണ്ഡലം വൈറ്റ്ഗാർഡ് ഫയർ& റെസ്ക്യൂ ട്രൈനിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു

പെരിന്തൽമണ്ണ: മങ്കട മണ്ഡലം വൈറ്റ്ഗാർഡ് ഫയർ& റെസ്ക്യൂ ട്രൈനിംഗ് ക്യാമ്പിന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിൽ തുടക്കം കുറിച്ചു. പെരിന്തൽമണ്ണ കേരള ഫയർ&റെസ്ക്യൂ അതോറിറ്റി ഓഫീസ് കോംപൗണ്ടിൽ വച്ച് നടന്ന ട്രൈനിംഗ്‌ ക്യാമ്പ് പെരിന്തൽമണ്ണ മണ്ഡലം MLA മഞ്ഞളാംകുഴി അലി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുഖ്യാത്ഥിതി ആയ ട്രൈനിംഗ് ക്യാമ്പ് സ്റ്റേഷൻ അസി:ഓഫീസർ ബാബുരാജ്, ട്രൈനർ സലീം എന്നിവർ വൈറ്റ്ഗാർഡ് സേവന സംഘം അംഗങ്ങൾക്ക് വിപുലമായ രീതിയിൽ ട്രൈനിംഗ് നൽകുകയും സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് പ്രാക്ടിക്കൽ നടത്തി ക്ലാസ്സ് എടുക്കുകയും ചെയ്തു.
fire-white-guard
ട്രൈനി അംഗങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായി സംശയ നിവാരണം നൽകിയ സ്റ്റേഷൻ ഓഫീസർമാർ വിലപ്പെട്ട അറിവുകളാണ് അംഗങ്ങൾക്ക് പകർന്നു നൽകിയത്. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത മണ്ഡലം യൂത്ത് ലീഗ് ട്രഷറർ മുജീബ് വെങ്ങാട് ക്യാമ്പിന് ആശംസ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം വൈറ്റ്ഗാർഡ് കോർഡിനേറ്റർ MT റാഫി നേതൃത്വം നൽകിയ ട്രൈനിംഗ് ക്യാമ്പിൽ, പാങ്ങ് മേഖല യൂത്ത് ലീഗ് അദ്ധ്യക്ഷൻ നിസാർ, മങ്കട മണ്ഡലം യൂത്ത് ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം ഷിഹാബ് ചോലയിൽ, പാങ്ങ് മേഖല വൈറ്റ്ഗാർഡ് കോർഡിനേറ്റർ റാഫി, വൈറ്റ്ഗാർഡ് മങ്കടമണ്ഡലം വൈസ് ക്യാപ്റ്റൻ ഷറഫുദ്ധീൻ, പഞ്ചായത്ത് ക്യാപ്റ്റൻമാരായ നൗഫൽ പലകപ്പറമ്പ്, ഷബീർ അങ്ങാടിപ്പുറം, സഫീർ മങ്കട, സാജിദ് മക്കരപ്പറമ്പ്, അസറുദ്ധീൻ കുറുവ, അജ്മൽ പാങ്ങ്, അൻവർ അമ്പലപ്പടി തുടങ്ങി 54 അംഗങ്ങൾ ട്രൈനിംഗിൽ പങ്കെടുത്തു.
രാവിലെ 9:00 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ രണ്ടാം ഘട്ടം നാളെ 05/10/2019 ശനിയാഴ്ച്ച രാവിലെ 9:00 മുതൽ വൈകിട്ട് 6:30 വരെ വഴിപ്പാറ അൽ ഫത്തഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുമെന്ന് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന് എത്തിച്ചേർന്ന നേതാക്കൾക്കും, ട്രൈനി അംഗങ്ങൾക്കും, വളരെ മികച്ച രീതിയിൽ ക്യാമ്പ് സംവിധാനിച്ച് ട്രൈനിംഗ് നൽകിയ ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർക്കും മങ്കട മണ്ഡലം വൈറ്റ്ഗാർഡ് കോർഡിനേറ്റർ MT റാഫി നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!