HomeNewsGeneralവയൽ പരിസ്ഥിതി കൂട്ടായ്മയുടെ ഒന്നാംഘട്ട പരിസ്ഥിതി സർവേ സമാപിച്ചു

വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ഒന്നാംഘട്ട പരിസ്ഥിതി സർവേ സമാപിച്ചു

വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ഒന്നാംഘട്ട പരിസ്ഥിതി സർവേ സമാപിച്ചു

വളാഞ്ചേരി ∙ വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ഒന്നാംഘട്ട പരിസ്ഥിതി സർവേ സമാപിച്ചു. സമാപന സദസ്സ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.ഫാത്തിമക്കുട്ടി ആധ്യക്ഷ്യം വഹിച്ചു.

ഐആർഎച്ച്എസ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഭാഗമായി സുരേഷ് വെള്ളാഞ്ചേരിയുടെ നാടകാവതരണവുമുണ്ടായി. അബ്ദുസ്സമദ്, എം.പി.ഷാഹുൽഹമീദ്, എം.എം.അബല്ലൈസ്, കെ.മുജീബ്റഹ്മാൻ, നിസാർ പാലക്കൽ, കെ.മെഹ്റൂഫ്, കെ.പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!