HomeNewsCrimeRapeനാല് പെൺമക്കളെ പീഡിപ്പിച്ച പിതാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ

നാല് പെൺമക്കളെ പീഡിപ്പിച്ച പിതാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ

pocso

നാല് പെൺമക്കളെ പീഡിപ്പിച്ച പിതാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ

എടയൂർ: പ്രായപൂർത്തിയാവാത്ത നാല് മക്കളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് വളാഞ്ചേരി പോലീസിന്റെ പിടിയിൽ. വീട്ടിൽ അളില്ലാത്ത സമയത്താണ് ഇയാൾ കുട്ടികളെ ചൂഷണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ 47 കാരനെയാണ് പോലിസ് പിടികൂടിയത്. വർഷങ്ങളായി തിണ്ടലത്തെ വാടക വീട്ടിലാണ് താമസം. ഇയാൾ ക്വാറി ജീവനക്കാരനാണ്.
17,15,13,10 വയസ്സുള്ള പെൺകുട്ടികളുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. മറ്റൊരു സ്ഥലത്ത് നിന്നും പഠിക്കുന്ന കുട്ടികൾ അവധി സമയങ്ങളിൽ വീട്ടിലെത്തുന്ന സമയത്താണ് പീഡിപ്പിക്കപ്പെട്ടതെന്ന് അറിയുന്നത്. കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്കുിട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹജരാക്കും.
(പോക്‌സോ കേസുകളില്‍ ഇരയെ തിരിച്ചറിയാന്‍ പാടില്ലെന്ന നിയമം ഉള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!