HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ കർഷകദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയിൽ കർഷകദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു

farmers-day-2022-valanchery-municipality

വളാഞ്ചേരി നഗരസഭയിൽ കർഷകദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെയും- കൃഷിഭവന്റെയും-കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം – 1 കർഷക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങളുടെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ കൃഷിഭവൻ ഓഫീസർ ഹനി ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നഗരസഭ പ്രദേശത്തെ തിരഞ്ഞെടുത്ത 11 മാതൃക കർഷകരെ പൊന്നാടയും ഫല വൃക്ഷ തൈയ്യും നൽകി ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, പറശ്ശേറി അസൈനാർ, ടി.കെ ആ ബിദലി, എൻ.വേണു ഗോപാലൻ ,സലാം വളാഞ്ചേരി, മുൻ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ , വി.പി.എ സലാം, മുസ്തഫ മാസ്റ്റർ, തൗഫീഖ് പാറമ്മൽ, വെസ്റ്റോൺ പ്രഭാകരൻ,കൗൺസിലർ അച്ചുതൻ ,പാടശേഖര സമിതി പ്രതിനിധി രാജഗോപാൽ ടി.എം, എ.ഡി.സി പ്രതിനിധികളായ വി.ടി മുസ്തഫ,ഷംസുദീൻ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അബ്ദുള്ള പാണത്തൊടി എന്ന കർഷകന്റെ കൃഷിയിടത്തിലേക്ക് കൃഷി ദർഷൻ വിളംബര ജാഥ നടത്തി നിർദ്ദിഷ്ട തോട്ടത്തിൽ തൈകൾ നട്ടു. അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു ….


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!