HomeNewsInitiativesdonationമാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും

മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും

dialysis-marakara

മാറാക്കര ഡയാലിസിസ് സെൻററിലേക്ക് ഫണ്ടുകൾ കൈമാറി കുടുംബങ്ങളും സംഘടനകളും

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


മാറാക്കര: മാറാക്കര Ac നിരപ്പിൽ ഗ്രാമ പഞ്ചായത്തും KLM ട്രസ്റ്റും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് മൂന്ന് കുടുംബങ്ങളും വിവിധ സംഘടനകളും വ്യക്തികളും മെഷീനുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കൈമാറി. പുല്ലാട്ടിൽ, പുളിക്കൽ, കരിങ്കപ്പാറ എന്നീ കുടുംബങ്ങൾ ഓരോ മെഷീനുകൾ വാങ്ങുന്നതിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടത്താണി യൂണിറ്റ്, ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, ബ്രൈറ്റ് ഫൗണ്ടേഷൻ, യുണൈറ്റഡ് ഗ്രൂപ്പ് രണ്ടത്താണി, ഡോ: കെ.പി ഹുസൈൻ കാടാമ്പുഴ, കരിങ്കപ്പാറ മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവർ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഫണ്ടുകൾ കൈമാറിയത്.
dialysis-marakara
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റും കിഴക്കേചാലിൽ (KC) കുടുംബവും ഓരോ മെഷീനുകൾ വാങ്ങുന്നതിനുള്ള ഫണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയിരുന്നു. 06-11-2019 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഡയാലിസിസ് സെന്റർ കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ വി മധുസൂദനൻ, പി.പി ബഷീർ, OK സുബൈർ, കെ.പി സുരേന്ദ്രൻ, അഡ്വ. ജാബിർ, പി കൃഷ്ണൻ നായർ മാസ്റ്റർ, മൂർക്കത്ത് ഹംസ മാസ്റ്റർ, കാടാമ്പുഴ മൂസ്സഹാജി, കെ.പി നാരായണൻ, കരിങ്കപ്പാറ മോൻ, കരിങ്കപ്പാറ കരീം ചുങ്കം, ലൗലി മുഹമ്മദ്, കരിങ്കപ്പാറ അസീസ്, മുസ്തഫ, വി.പി.ബഷീർ, മുകുന്ദൻ മാസ്റ്റർ, മുരളി വാര്യർ, പുല്ലാട്ടിൽ ഹംസ, പുളിക്കൽ കുഞ്ഞിബാവഹാജി, പുല്ലാട്ടിൽ സലീം, പുളിക്കൽ ബീരാൻ കുട്ടി, കല്ലൻ ആമിന, പുളിക്കൽ ഷാഫി, കെ.പി ഫൈസൽ, പള്ളിമാലിൽ മുഹമ്മദലി, കെ.പി.എ ജമാലുദ്ദീൻ, പാറമ്മൽ ഹമീദ്, പ്രഭാകരൻ കാടാമ്പുഴ, എം.ജയരാജൻ, ഒ.പി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.

No Comments

Leave A Comment