HomeNewsHealthഖിദ്മ കാവുംപുറവും നേത്രപരിശോധനാ ക്യാമ്പ് നടത്തി

ഖിദ്മ കാവുംപുറവും നേത്രപരിശോധനാ ക്യാമ്പ് നടത്തി

qidma-camp

ഖിദ്മ കാവുംപുറവും നേത്രപരിശോധനാ ക്യാമ്പ് നടത്തി

ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ ഖിദ്മ കാവുംപുറം പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രി യുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ ക്യാമ്പ് ഉപയോഗപ്പെടുത്തി. ആവശ്യമായ പാവപ്പെട്ട രോഗികൾക്ക് ക്യാമ്പിൽ കണ്ണടകൾ സൗജന്യമാ വിതരണം നടത്തി. തിമിര രോഗ നിർണ്ണയിച്ചവർക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കി.
qidma-camp
ക്യാമ്പിനോടനുബന്ധിച്ച് നടന്ന പഠനക്ലാസ് ഡോക്ടർ ഇബ്രഹിം കുട്ടി നിർവഹിച്ചു. ഖിദ്മ കൺവീനർ യു.ശിഹാബ് സ്വാഗതവും വേളൂർ കുഞ്ഞുട്ടി സാഹിബ് അധ്യക്ഷം വഹിച്ച പരിപാടിയിൽ അഡ്വക്കറ്റ് അഷ്റഫ് സുലൈമാൻ, ടി.പി. മൊയ്തീൻകുട്ടി, ഹാരിസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ഖിദ്മ രക്ഷാധികാരികളായ പികെ ബീരാൻ. പിവി സലാം, ഖിദ്മ മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!