HomeNewsEducationActivityകുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി.

കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി.

talent-lab-karekkad-aup

കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി.

എടയൂർ: കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഫർസാന നിസാർ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ടാലന്റ് ലാബിലെ കുട്ടികളുടെ സൃഷ്ടികളുടെ എക്സിബിഷനും കുട്ടികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവ നാടകവും സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സര ദിനത്തിൽ നടന്നു.
exhibition-karekkad
പി.ടി.എ. പ്രസിഡന്റ് എ.പി. നാസർ, പ്രഥമാധ്യാപകൻ വി.പി. അലി അക്ബർ, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. രാധിക, വി.പി. ഹുസൈൻ, പി. നൗഷാദ്, പി. അഷറഫ്, ടി. മജീദ്, ബി.ആർ.സി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ടി.കെ. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവനാടകവും ഉണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!