HomeNewsElectionLoksabha Election 2019പുതുതലമുറയോട് സംവദിച്ച് ഇ. ടിയുടെ കലാലയയാത്ര

പുതുതലമുറയോട് സംവദിച്ച് ഇ. ടിയുടെ കലാലയയാത്ര

ET-Ideal-Kadakasseri

പുതുതലമുറയോട് സംവദിച്ച് ഇ. ടിയുടെ കലാലയയാത്ര

കോട്ടക്കല്‍: പുതുതലമുറയോട് സംവദിച്ച് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടിയുടെ തവനൂരിലെ പര്യടനം. രാവിലെ കൂട്ടായി മൗലാനാ കോളെജില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍, വിപ്ലവകരമായ നിയമനിര്‍മ്മാണങ്ങളിലൂടെ സാധ്യമാകുന്ന സാമൂഹ്യപുരോഗതി എന്നിവയെ കുറിച്ച് ആറ്റിക്കുറുക്കിയ വാക്കുകള്‍.
ET-Kootayi-Moulana
ദേശീയതലത്തില്‍ യു പി എ അധികാരത്തില്‍ തിരിച്ചു വരേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാനും മറക്കുന്നില്ല. ഹാരാര്‍പ്പണം നടത്താനും, കൂടെ നിന്ന് ഫോട്ടോയെടുക്കാനുമുള്ള വിദ്യാര്‍ഥികളുടെ ആവേശത്തിനൊപ്പം ചേരുമ്പോള്‍ കേരളത്തിന്റെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് വിദ്യാര്‍ഥികളുടെ ചുറുചുറുക്ക്.
et-college
ഗവ. കോളെജ് തവനൂര്‍, ഖാദിരിയ്യ ഫൗണ്ടേഷന്‍, നൂറുല്‍ ഹൂദാ കോളെജ് മാണൂര്‍, അന്‍സാര്‍ കോളെജ് എടപ്പാള്‍, പി ജി അക്കാഡമി എടപ്പാള്‍, ഐ എച്ച് ആര്‍ ഡി വട്ടംകുളം, കെ വി യു എം പൂക്കരത്തറ, ക്യാമ്പ് ആന്റ് എം അയിലക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ET-UDF-convention-thavanoor
ആദ്യകാല സംഘടനാ പ്രവര്‍ത്തകരെ സ്ഥാനാര്‍ഥി വീട്ടിലെത്തി സന്ദര്‍ശിച്ചു. മണ്ഡലത്തിലെ മരണവീടുകളിലും ഇ. ടിയെത്തി. യു ഡി എഫ് നേതാക്കളായ ടി പി മുഹമ്മദാജി, ആര്‍ കെ ഹമീദ്, ഇബ്രാഹിം മുതൂര്‍, അഡ്വ. നസ്‌റുളള, സി എം റസാഖ് ഹാജി, ഭാസ്‌കരന്‍ വട്ടംകുളം, അഡ്വ. രോഹിത്, അസൈനാര്‍ നെല്ലിശ്ശേരി, ആസിഫ് എടപ്പാള്‍, ടി ബി കെ കൂട്ടായി, സലാം താണിക്കാട് എന്നിവര്‍ ഇ. ടി മുഹമ്മദ് ബഷീറിനെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!