HomeNewsElectionസ്നേഹജനങ്ങളുടെ പിന്തുണയില്‍ ധന്യനായി ഇ. ടിയുടെ പര്യടനം

സ്നേഹജനങ്ങളുടെ പിന്തുണയില്‍ ധന്യനായി ഇ. ടിയുടെ പര്യടനം

et-valanchery

സ്നേഹജനങ്ങളുടെ പിന്തുണയില്‍ ധന്യനായി ഇ. ടിയുടെ പര്യടനം

കോട്ടക്കല്‍: സ്നേഹജനങ്ങളുടെ പിന്തുണയിൽ ധന്യനായി ഇ.ടിയുടെ പര്യടനം. രാവിലെ വിവാഹ വീടുകളിൽ സന്ദര്ശിനം നടത്തിയാണ് ഇ.ടി മുഹമ്മദ് ബഷീർ വളാഞ്ചേരിയിലെ പര്യടനം ആരംഭിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അചഞ്ചലനായ അവകാശപോരാളിയെ സ്നേഹപൂർവ്വം ജനങ്ങള്‍ എതിരേറ്റു.
et-valanchery
ശേഷം വളാഞ്ചേരിയിലെ തുല്യതാ പഠിതാക്കളെ സന്ദർശിച്ച് സൗഹൃദ സംഭാഷണം. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ വളാഞ്ചേരി വാഫി കാമ്പസ് സന്ദർശിച്ച് വിദ്യാര്ഥിഭകളോടും, ജീവനക്കാരോടും കുശലാന്വേഷണങ്ങള്‍. മർദ്ദിത ന്യൂനപക്ഷങ്ങളുടെ സമരനായകന് പ്രാർഥനയും, പിന്തുണയും ഉറപ്പ് നൽകി വളാഞ്ചേരിയിലെ വാഫി കാമ്പസ്.
et-kadampuzha
ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ എത്തിയ ഇ.ടിയെ മേൽശാന്തി പ്രമോദ് എമ്പ്രാന്തിരി, സൂപ്രണ്ട് അച്യുതന്കു‍ട്ടി, മാനേജര്‍ മുരളി വാര്യർ, ടി.വി ഇന്ദിര എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തീർഥാടകരോടും, ഭക്തജനങ്ങളോടും ഇ.ടി സംസാരിച്ചു. ആബിദ് ഹുസൈന്‍ തങ്ങൾ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, അബൂയൂസുഫ് ഗുരുക്കള്‍, ബഷീർ രണ്ടത്താണി എന്നിവരുടെ സ്ഥാനാര്ഥി്യെ അനുഗമിച്ചു.
et-valanchery
തുടര്ന്ന് കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇ.ടി മുഹമ്മദ് ബഷീർ തിങ്കളാഴ്ച പൊന്നാനി മണ്ഡലത്തിൽ പര്യടനം നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!