HomeNewsMeetingFelicitationകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതിക്ക് യാത്രയയപ്പ് നൽകി സാക്ഷരത മിഷൻ പ്രേരക്മാരും പഠിതാക്കളും

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതിക്ക് യാത്രയയപ്പ് നൽകി സാക്ഷരത മിഷൻ പ്രേരക്മാരും പഠിതാക്കളും

literacy-farewell-kuttippuram-block

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതിക്ക് യാത്രയയപ്പ് നൽകി സാക്ഷരത മിഷൻ പ്രേരക്മാരും പഠിതാക്കളും

വളാഞ്ചേരി : കാലാവധി പൂർത്തിയാക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണസമിതിക്ക് ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ പ്രേരക്മാരും പഠിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ബ്ലോക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ അംഗങ്ങളെ ഉപഹാരം നൽകിയാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതവനാട് മുഹമ്മദ്‌ കുട്ടി, വൈസ് പ്രസിഡന്റ്‌ പി.ടി ഷംല ടീച്ചർ, സ്ഥിരംസമിതി അംഗങ്ങളായ പാറോളി കദീജ, ഫസീല ടീച്ചർ, എ.പി സബാഹ്, മാണിക്യൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ കെ.ടി നിസാർ ബാബു, പ്രേരക്മാരായ കെ പി സിദ്ധീഖ്, എം ജംഷീറ, കെ.പി സാജിത, യു വസന്ത, സ്റ്റുഡന്റസ് കൗൺസിൽ പ്രസിഡന്റ്‌ കെ പി നൗഷാദ്, സെക്രട്ടറി ബാവ രണ്ടത്താണി, സുൽഫി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!