HomeNewsMeetingപരിസ്ഥിതി ദിനം; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

പരിസ്ഥിതി ദിനം; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

Environmental-day-2026-valanchery-municipality

പരിസ്ഥിതി ദിനം; പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന് തുടക്കം കുറിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിൻ്റെ ഭാഗമായി നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക കൗൺസിൽ യോഗം ചേർന്നു. “നല്ല നാല് വർത്തമാനം നാലായി തിരിക്കാം നാടിനെ വൃത്തിയാക്കാം” എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി നഗരസഭയിൽ വിവിധങ്ങളായ ബോധവൽക്കരണ-ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
യോഗത്തിൽ പുതിയ ഖര മാലിന്യ സംസ്കരണ ചട്ടങ്ങൾ 2026 ഫലപ്രദമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവ, അജൈവ, സാനിറ്ററി മാലിന്യങ്ങളായി തരംതിരിച്ച് കൈമാറേണ്ടതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി. ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെയും മാലിന്യ തരംതിരിക്കലിന്റെ ആവശ്യകതയെയും കുറിച്ച് ക്ലീൻ സിറ്റി മാനേജർ ടി.പി മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.തുടർന്ന് കൗൺസിൽ അംഗങ്ങളുമായി വിശദമായ ചർച്ച നടന്നു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്ണൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്‌റഫ് അമ്പലത്തിങ്ങൽ,ചേരിയിൽ രാമകൃഷ്ണൻ,ഷരീഫ ടീച്ചർ,ഷാജിമോൾ,നാജിയ ജംഷാദ്,കൗൺസിലർ ടി പി അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണ രംഗത്തെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ നഗരസഭ സെക്രട്ടറി എച്ച്.സീന നൽകി.തുടർന്ന് യോഗത്തിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കാനും ജന പ്രതിനിധികളുടെ അറിവ് വർധിപ്പിക്കുന്നതിനും വേണ്ടി ജന പ്രതിനിധികളെ എക്സ്പോഷർ വിസിറ്റിന് കൊണ്ടു പോവാനും തീരുമാനിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!