HomeNewsObituaryപ്രഭാഷകൻ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു

പ്രഭാഷകൻ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു

zakariya-swalahi

പ്രഭാഷകൻ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു

കണ്ണൂര്‍: പണ്ഡിതനും പ്രഭാഷകനുമായ ഡോ: സക്കരിയ സ്വലാഹി വാഹനാപകടത്തില്‍ മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് ചമ്പാട് വച്ച് അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഇന്ധിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ മംഗലശ്ശേരിയിലാണ് താമസം.
zakariya-swalahi
കേരള നദ്വത്തുല്‍ മുജാഹിദീൻ മുൻ സംസ്ഥാന നേതാവും ഫത്വ ബോര്ഡ്ന അംഗവുമായിരുന്നു. ജിന്ന് വിവാദത്തില്‍ ഔദ്യോഗിക പക്ഷത്തെ വിമര്ശിയച്ചതിനെ തുടര്ന്ന്് ഐഎസ്എം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. മയ്യിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!