HomeNewsArtsഎസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല സർഗലയം; എടയൂർ ക്ലസ്റ്റർ ചാമ്പ്യൻമാർ

എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല സർഗലയം; എടയൂർ ക്ലസ്റ്റർ ചാമ്പ്യൻമാർ

skssf-valanchery-cluster

എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല സർഗലയം; എടയൂർ ക്ലസ്റ്റർ ചാമ്പ്യൻമാർ

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സർഗലയം കലാ സാഹിത്യ മത്സരത്തിൽ 6 ക്ലസ്റ്ററുകളിൽ നിന്നായി ജനറൽ, ഹിദായ,കുല്ലിയ്യ എന്നീ വിഭാഗത്തിൽ 500 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ 225 പോയിന്റ നോടി എടയൂർ ക്ലസ്റ്റർ ഒന്നാം സ്ഥാനവും ,142 പോയിന്റ നേടി കുളത്തൂർ ക്ലസ്റ്റർ രണ്ടാം സ്ഥാനവും ,127 പോയിന്റ നേടി വടക്കുംപുറം ക്ലസ്റ്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ,കുല്ലിയ്യ വിഭാഗത്തിൽ 196 പോയിൻറ നേടി വളാഞ്ചേരി മർക്കസ് ഒന്നാം സ്ഥാനവും ,115 പോയിന്റ നേടി മജ് ലിസ് വാഫി കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി ,ഹിദായ വിഭാഗത്തിൽ 73 പോയിൻറ നേടി ഒന്നാം സ്ഥാനം വലിയക്കുന്ന് ദർസ്സ് ,25 പോയിന്റ നേടി വളാഞ്ചേരി ദർസ്റ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
skssf-valanchery-cluster
രാവിലെ 9 മണിക്ക് സിറാജുൽ ഹുദാ മദസ്സാ സദർ മുഅല്ലിം അബ്ദുള്ള ഫൈസി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു മേഖല പ്രസിഡന്റ സുബൈർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. അനീസ് ഫൈസി മാവണ്ടിയൂർ, അബു ഹാജി മൂന്നാക്കൽ, മൊയ്തീൻ കുട്ടി മൗലവി കരേക്കാട്, ജബ്ബാർ പൂക്കാട്ടിരി, ഇബ്റാഹിം മലൈബാരി, വീരാൻക്കുട്ടി അൻവരി, അസ്ക്കർ കരേക്കാട്, സുബ്ഹാൻ ഫൈസി, സുൽഫിക്കർ അഹ്സനി, മുബഷിർ ഫൈസി, നവാസ് ഫൈസി, നൗഷാദ് മുന്നാക്കൽ, ശമീർ മുന്നാക്കൽ, നവാസ് ഫൈസി ,നൗഫൽ പൂക്കാട്ടിരി, റഫീഖ് മണ്ണത്ത് പറമ്പ്, റിയാസ് പൂക്കാട്ടിരി, മേഖലാ സെക്രട്ടറി അലി റഹ്മാനി സ്വാഗതവും, അൻവർ മുന്നാക്കൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!