HomeNewsPoliticsഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നു മുതൽ; വളാഞ്ചേരിയിൽ വി.പി സാനു ഉദ്‌ഘാടനം ചെയ്യും

ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നു മുതൽ; വളാഞ്ചേരിയിൽ വി.പി സാനു ഉദ്‌ഘാടനം ചെയ്യും

dyfi-flag

ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നു മുതൽ; വളാഞ്ചേരിയിൽ വി.പി സാനു ഉദ്‌ഘാടനം ചെയ്യും

മലപ്പുറം: കേന്ദ്രനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ റിലേ സത്യഗ്രഹം തിങ്കൾ ആരംഭിക്കും. ഇന്ധനവില വർധന, തൊഴിലില്ലായ്മ, വാക്സിൻ നിഷേധം എന്നിവയ്‌ക്കെതിരെയാണ്‌ സമരം. ബ്ലോക്ക്‌ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കും. എല്ലാ ദിവസവും രാവിലെ 10ന് തുടങ്ങി വൈകിട്ട്‌ നാലിന്‌ അവസാനിക്കും. ഒമ്പതിന് വൈകിട്ട് നാലിന്‌ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും. സമാപന ദിവസമായ വെള്ളി വൈകിട്ട് നാലിന് സമരകേന്ദ്രങ്ങളിൽ 10 മിനിറ്റ് ചക്രസ്തംഭന സമരം നടത്തും.
dyfi-flag
മലപ്പുറം ഹെഡ് പോസ്റ്റ്ഓഫീസ് പരിസരത്തെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.കെ മുബഷീർ (മഞ്ചേരി), പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ് (പെരിന്തൽമണ്ണ), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ മുഹമ്മദ് ഷെരീഫ് (വണ്ടൂർ), പി ജിജി (അരീക്കോട്‌), പി മുനീർ (കോട്ടക്കൽ), എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു (വളാഞ്ചേരി), എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടി.പി രഹന സബീന (നിലമ്പൂർ), സിഐടിയു അഖിലേന്ത്യ സെക്രട്ടറി വി ശശികുമാർ (അങ്ങാടിപ്പുറം), ഇ ജയൻ (താനൂർ), വേലായുധൻ വള്ളിക്കുന്ന് (ചേളാരി), സുരേഷ് കാക്കനത്ത്‌ (പൊന്നാനി), എ ശിവദാസൻ (തിരൂർ), എൻ പ്രമോദ് ദാസ് (കൊണ്ടോട്ടി), ടി രവീന്ദ്രൻ (എടക്കര) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനംചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!