HomeNewsDisasterHeavy Rainകനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു

കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു

കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു

വളാഞ്ചേരി: കനത്ത മഴയിലും കാറ്റിലും വൻ വൃക്ഷം കടപുഴകി വീണു ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വളാഞ്ചേരി പാലച്ചോടാണ് സംഭവം. പാലച്ചോട് പോസ്റ്റ് ഓഫീസിന് എതിർ വശത്തായി റോഡരികിലെ ചീനി മരമാണ് ശക്തമായ കാറ്റിൽ കടപുഴകി ദേശീയപാതയിലേക്ക് വീണത്. മരം വീണതിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹൈവേ പോലീസും തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് 10:30യോടെ ഗതാഗതം പുനസ്ഥാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!