HomeNewsSportsFootballഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് മുതൽ

ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് മുതൽ

Football

ഡോണാസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് മുതൽ

വളാഞ്ചേരി: പൂക്കാട്ടിരി ഡോണാസ് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ 27-ാമത് അഖിലകേരള ഫുട്‌ബോൾ ടൂർണമെന്റ് (ചെങ്കുണ്ടൻ മുഹമ്മദ്‌മോൻ മെമ്മോറിയൽ) ഡോണാസ് സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാത്രി എട്ടിന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനമത്സരത്തിൽ തിരൂർ ലയൺസും ഐ.എഫ്.സി. വൈക്കത്തൂരും മത്സരിക്കും. ഒരുലക്ഷം രൂപയും കപ്പുമാണ് ഫൈനൽമത്സരത്തിലെ വിജയികൾക്ക് ലഭിക്കുക. റണ്ണറപ്പിന് 50,000 രൂപയും കപ്പും നൽകും. ടൂർണമെന്റിലെ ലാഭം ദുരിതാശ്വാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ടി. വാഹിദ്, കെ. രായിൻകുട്ടി, ടി. മുസ്തഫ, ടി. ബാസിൽ എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!