HomeNewsEducationNews‘ജൈവ പ്രപഞ്ചം മനുഷ്യ രാശിയ്ക്ക്’ ദൃശ്യാവിഷ്ക്കാരത്തിന് തൃക്കണാപുരം എ.എൽ.പി സ്കൂളിൽ തുടക്കമായി

‘ജൈവ പ്രപഞ്ചം മനുഷ്യ രാശിയ്ക്ക്’ ദൃശ്യാവിഷ്ക്കാരത്തിന് തൃക്കണാപുരം എ.എൽ.പി സ്കൂളിൽ തുടക്കമായി

trikkanapuram-alp-school

‘ജൈവ പ്രപഞ്ചം മനുഷ്യ രാശിയ്ക്ക്’ ദൃശ്യാവിഷ്ക്കാരത്തിന് തൃക്കണാപുരം എ.എൽ.പി സ്കൂളിൽ തുടക്കമായി

തവനൂർ: തവനൂർ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന മാലിന്യ മുക്ത പഞ്ചായത്ത്‌, പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവ പ്രപഞ്ചം മനുഷ്യ രാശിയ്ക്ക്, എന്ന ദൃശ്യാവിഷ്ക്കാരത്തിന്ന് തുടക്കമായി തൃക്കണാപുരം എ എൽ പി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് സി പി. നസീറ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ടി വി. ശിവദാസ് ആദ്യക്ഷത വഹിച്ചു പരിസ്ഥിതി സംഘം ജില്ലാ കോ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ആമുഖ പ്രഭാഷണം നടത്തി വാർഡ് മെമ്പർ സിഎം മുഹമ്മദ് ആർ കെ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിലൂടെയുള്ള ദൃശ്യാവിഷ്‌ക്കരം ഇടവേള റാഫിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു മഹേഷ്‌ കുറ്റിപ്പുറം,ഹരി പാങ്ങിൽ, അശോകൻ കുറ്റിപ്പുറം പ്രദീപൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയിൽ പങ്കാളികളായി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഹെഡ് മിസ്ട്രസ് ജിഷ.ആർ ബി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!