HomeNewsInitiativesDonationപൊലീസുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ച് വളാഞ്ചേരിയിലെ ഡോക്ടര്‍ ദമ്പതികള്‍

പൊലീസുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ച് വളാഞ്ചേരിയിലെ ഡോക്ടര്‍ ദമ്പതികള്‍

valanchery-food-doctors

പൊലീസുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ച് വളാഞ്ചേരിയിലെ ഡോക്ടര്‍ ദമ്പതികള്‍

വളാഞ്ചേരി: പൊലീസുകാര്‍ക്കും,സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ച് വളാഞ്ചേരിയിലെ ഡോക്ടര്‍ ദമ്പതികള്‍.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആഹാരം എത്തിച്ചത്ത്. കൊറോണ പ്രതിരോധിക്കാന്‍ നാട് ഒറ്റക്കെട്ടായി കര്‍മ്മനിരതമാണ്.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും, പിന്തുണയുമായി ഒപ്പം നില്‍ക്കുന്ന ഒരുപാട് സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കടുത്ത വേനലിനെയും അവഗണിച്ച് തെരുവിലുള്ള പൊലീസുകാരുണ്ട്.ഇവര്‍ക്കൊല്ലാം ഉച്ചഭക്ഷണം എത്തിച്ച് മാതൃകയാവുകയാണ് വളാഞ്ചേരിയിലെ ഡോക്ടര്‍ ദമ്പതികള്‍. ഡോ.അബ്ദുള്‍ വഹാബ്, ഹസീന വഹാബുമാണ് സമൂഹത്തിന് മാതൃകയാകുന്നത് അതിജീവനത്തിന്റെ നാളുകളില് ഒപ്പമുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇവര്‍ പങ്കുവെക്കുന്നു.ബാസില്‍ സമാന്‍ വഹാബ്,അഷ്‌റഫ് എന്ന മണി പാലാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!