HomeNewsDisasterFloodപ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരം: അപ്പീൽ രണ്ടുദിവസത്തിനകം നൽകണം- കളക്ടർ

പ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരം: അപ്പീൽ രണ്ടുദിവസത്തിനകം നൽകണം- കളക്ടർ

amit meena

പ്രളയ ബാധിതർക്കുള്ള നഷ്ടപരിഹാരം: അപ്പീൽ രണ്ടുദിവസത്തിനകം നൽകണം- കളക്ടർ

മലപ്പുറം: കാലവർവർഷക്കെടുതിയിൽ ഇരയായവർക്ക് നൽകുന്ന 10,000 രൂപ അടിയന്തര ധനസഹായം ലഭിക്കുന്നതിനുള്ള അപ്പീൽ അപേക്ഷ ഏഴിനകം നൽകണമെന്ന് കളക്ടർ അമിത് മീണ അിറയിച്ചു.
amit meena
രണ്ടു ദിവസമോ അതിൽ കൂടുതലോ വീട്ടിൽ വെള്ളം കയറി നിൽക്കുക, വീട് താമസയോഗ്യമല്ലാതായി തീരുക, വീട് തകരുക തുടങ്ങിയ ഏതെങ്കിലും ഒന്ന് ഉണ്ടായവർക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയും. ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ധനസഹായം നിഷേധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് തഹസിൽദാർക്ക് നേരിട്ട് അപേക്ഷ നൽകാവുന്നതാണ്. ഒരു കുടുംബത്തിലെ ഒരു വ്യക്തിയിൽനിന്ന് മാത്രമേ തഹസിൽദാർ അപേക്ഷ സ്വീകരിക്കൂ.
ad
തെറ്റായ അപേക്ഷ നൽകി പണം കൈപ്പറ്റുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. രണ്ടുവർഷംവരെ ജയിൽശിക്ഷ നൽകാവുന്ന കുറ്റമാണിത്. യാതൊരു കാരണവശാലും തീയതി നീട്ടാൻ സാധ്യതയില്ലാത്തതിനാൽ എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് കളക്ടർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!