HomeNewsCrimeഅല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.

അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.

aparna-prasanthi

അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.

പെരിന്തൽമണ്ണ: അല്ലു അർജുന്റെ സിനിമയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ സൈബർ ആക്രമണം.സാമൂഹിക പ്രവർത്തക പ്രൊഫ. പി ഗീതയുടെ മകൾ അപർണ പ്രശാന്തിയുടെ ഫെയ്‌സ്ബുക്ക് വോളിലാണ് അശ്ലീല കമന്റുകളും ഭീഷണിയും നിറഞ്ഞത്. ലൈംഗിക ചുവയോടെയും മാനഹാനിവരുത്തുന്ന തരത്തിലുമാണ‌് പോസ്റ്റുകളെന്ന‌് പരാതിയിൽ പറയുന്നു.

കുടുംബത്തെ ചുട്ടുകൊല്ലുമെന്ന തരത്തിലടക്കമുള്ള കമന്റുകളുണ്ട്. സിനിമാ നിരൂപകകൂടിയായ അപർണ പൊലീസിലും സൈബർസെല്ലിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കൽ, ഭീഷണി തുടങ്ങിയവക്കുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഞായറാഴ്ച ഉച്ചയോടെയാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത‌്. പെരിന്തൽമണ്ണ പൊലീസ‌് ഇൻസ്‌പെക്ടർ ടി എസ് ബിനുവാണ് അന്വേഷിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!