HomeNewsEventsതിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു

തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു

thindalam-western-club

തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു

എടയൂർ: വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും നെഹ്റുയുവ കേന്ദ്രയും നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷൻ ഭാഗമായി കൾച്ചറൽ ഡേ സംഘടിപ്പിച്ചു. നാടക തിരക്കഥാകൃത്തും ആത്മിക ഇന്ത്യൻ ആർട്സ് അക്കാദമി ഡയറക്ടറുമായ എംഎസ് കണ്ണമംഗലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശരത് സിപി സ്വാഗതവും ക്ലബ്‌ രക്ഷാധികാരി മോഹനകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ഹൈ ട്രസ്റ്റ് ഹുമൻസ് റൈറ്റ്സ് വെൽഫെയർ ദേശീയ വൈസ് പ്രസിഡന്റ് ചന്ദ്രൻ പുകയൂർ വിഷയാവതരണം നടത്തി. പരിപാടിക്ക് ആശംസകളറിയിച്ചു നെഹ്റു യുവകേന്ദ്ര വളണ്ടിയർ ഇഖ്ബാൽ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അർജുൻ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!