HomeNewsMeetingകുറ്റിപ്പുറത്ത് ആധുനികരീതിയിലുള്ള സ്റ്റേഡിയം നിർമിക്കണം; സി.പി.എം. ലോക്കൽ സമ്മേളനം

കുറ്റിപ്പുറത്ത് ആധുനികരീതിയിലുള്ള സ്റ്റേഡിയം നിർമിക്കണം; സി.പി.എം. ലോക്കൽ സമ്മേളനം

cpim-kuttippuram-local-meeting

കുറ്റിപ്പുറത്ത് ആധുനികരീതിയിലുള്ള സ്റ്റേഡിയം നിർമിക്കണം; സി.പി.എം. ലോക്കൽ സമ്മേളനം

കുറ്റിപ്പുറം : പഞ്ചായത്തിൽ ആധുനികരീതിയിലുള്ള സ്റ്റേഡിയം നിർമിക്കാൻ നടപടിസ്വീകരിക്കണമെന്ന് സി.പി.എം കുറ്റിപ്പുറം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം വി.പി. സാനു ഉദ്ഘാടനം ചെയ്തു. സി. വേലായുധൻ, പി. കുഞ്ഞാലി, വി.ടി. രവീന്ദ്രൻ, ഒ.കെ. വാസന്തി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി. കുഞ്ഞാലി പതാക ഉയർത്തി. ടി. ഷംസുദ്ധീൻ ,ഐ.വി. രതീഷ്,ലോക്കൽ സെക്രട്ടറി എസ്. ദിനേഷ്,ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗം കെ. രാമദാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കെ. രാജീവ്‌, എൻ. വേണുഗോപാൽ, കെ.പി.എ സത്താർ, സി.കെ. ജയകുമാർ, കെ. കെ. രാജീവ്‌, സി .കെ ബാവക്കുട്ടി, പുല്ലാട്ടിൽ ഹംസ, എന്നിവർ പ്രസംഗിച്ചു. പതിനൊന്ന് അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി എസ്. ദിനേഷിനെയും തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!