HomeNewsEducationNewsപുത്തനത്താണി എ.കെ.എം ഐ.ടി.ഐയിൽ കൊൺവൊക്കേഷൻ സംഘടിപ്പിച്ചു

പുത്തനത്താണി എ.കെ.എം ഐ.ടി.ഐയിൽ കൊൺവൊക്കേഷൻ സംഘടിപ്പിച്ചു

akm-iti-convocation-2022

പുത്തനത്താണി എ.കെ.എം ഐ.ടി.ഐയിൽ കൊൺവൊക്കേഷൻ സംഘടിപ്പിച്ചു

പുത്തനത്താണി: എ.കെ.എം ഐ.ടി.ഐ പുത്തനത്താണി 2022 എൻ.സി.വി.ടി പരീക്ഷയിൽ വിജയിച്ച ട്രെയിനുകൾക്കുള്ള കൊൺവൊക്കേഷൻ സംഘടിപ്പിച്ചു. ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജാസർ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . 100% വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. ഉന്നത വിജയികൾക്ക് വാർഡ് മെമ്പർ സക്കറിയ മൊമെന്റോ നൽകി. എം.ഡി മുസ്തഫ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഇസ്മായിൽ വി പി, പുത്തനത്താണി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സുമ എസ് മുഖ്യ അതിഥികളായി. ഐ.ടി.ഐ പ്രിൻസിപ്പൽ മുബഷിർ കെ പി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോഡിനേറ്റർ ഹുസൈൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!