HomeNewsProtestഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ധർണ്ണ നടത്തി

ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ധർണ്ണ നടത്തി

contractors-kuttippuram

ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ധർണ്ണ നടത്തി

വളാഞ്ചേരി: ട്രഷറി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കുക, BDS ന്റെ പലിശ സർക്കാർ വഹിക്കുക, കരാറുകാർക്കുള്ള കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യം മുൻ നിർത്തി ഗവ: കരാറുകാർ ആരംഭിച്ച ടെൻഡർ ബഹിഷ്ക്കരണ സമരത്തിന് ഐക്യദാർഡ്യം പ്രകാപ്പിച്ചു കൊണ്ട് കുറ്റിപ്പുറം മേഖലാ ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിസരത്ത് ധർണ്ണ നടത്തി. ധർണ്ണ കോർഡിനേഷൻ ജില്ലാ കമ്മിറ്റി അംഗം പി.പി നാസർ തിരൂർ ഉദ്ഘാടനം ചെയ്തു.
contractors-kuttippuram
മുഹമ്മദാലി മേൽമുറി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ ഹാജി ആതവനാട് അദ്ധ്യക്ഷത വഹിച്ചു. വി.പി ബഷീർ മാറാക്കര സ്വാഗതം പറഞ്ഞു. മരക്കാർ ആതവനാട്, ഷാനവാസ്‌ തിരൂർ, അജ്നാസ് എടയൂർ , സൈതാലിക്കുട്ടി മാറാക്കര, കരീം സി.ഐ, ഹുസൈൻ ആതവനാട്, റിയാസ് കൽപകഞ്ചേരി, മജീദ് വളാഞ്ചേരി , സദാനന്ദൻ വളാഞ്ചേരി, രാജൻ കുറ്റിപ്പുറം, മനോമോഹനൻ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!