HomeNewsViolenceപെരിന്തൽമണ്ണയിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി

പെരിന്തൽമണ്ണയിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി

bus-attack

പെരിന്തൽമണ്ണയിൽ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി

പെരിന്തൽമണ്ണ: സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദനത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. പെരിന്തൽമണ്ണ ​ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അൻഷിദ് (17), സെക്രട്ടറി ഷഹൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
bus-attack
പെരിന്തൽമണ്ണ കരിങ്കലത്താണി റൂട്ടിൽ ഓടുന്ന റോയൽ ബസ് ജീവനക്കാരാണ് വിദ്യാർഥികളെ മർദിച്ചത്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ടതിനുശേഷമായിരുന്നു സംഭവം. അക്രമം നടത്തിയ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!