HomeNewsInitiativesCommunity Serviceവളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

community-kitchen-valanchery

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. വളാഞ്ചേരി നഗരസഭയുടെ കീഴിൽ GHSS വളാഞ്ചേരിയിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൻ മുഖേന വിതരണം ചെയ്യുന്ന പാകം ചെയ്ത ഭക്ഷണ വിതരണോൽഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, സ്ഥിരസമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, ഫാത്തിമ കുട്ടി, കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, കെ.വി ഉണ്ണികൃഷ്ണൻ, പി.പി ഹമീദ്, ശിഹാബുദ്ധീൻ, ഷാഹുൽ ഹമീദ്, ജ്യോതി, റഹ്മത്ത്, സെക്രട്ടറി സുനിൽ കുമാർ, RI ശശീധരൻ, HI പത്മിനി, ആരോഗ്യ വിഭാഗം HI ബഷീർ, അഭിലാഷ്, പാഷാ, ഷെറിൻ, UDC അനിൽ കുമാർ, CDS സുനിത, യൂത്ത് കോർഡിനേറ്റർ മഹ്റൂഫ് തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീ അംഗങ്ങൾ ആണ് ഭക്ഷണം പാകം ചെയ്യുന്നത്. അതത് വാർഡ്‌ കൗൺസിലർമാരുടെ മേൽനോട്ടത്തിൽ പ്രത്യക വളണ്ടിയർമാർ 250 പേർക്ക് വീടുകളിൽ എത്തിച്ച് ഭക്ഷണ വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!